2011, ഓഗസ്റ്റ് 22, തിങ്കളാഴ്‌ച

വഴി തെറ്റി വന്ന വഴിപോക്കന്‍


പതിവുപോലെ സായം സന്ധ്യക്ക്‌ അകലങ്ങളില്‍ ഇരുള്‍ പടര്‍ത്താന്‍ കഴിഞ്ഞെങ്കിലും ആ മനോഹര രാമ്യഹര്‍മത്തിന്റെ വൈദ്യുത പ്രഭയെ നിഷ്പ്രാഭമാക്കാന്‍ കഴിഞ്ഞില്ല.ആ സൌധത്തിന്റെ പടിവാതില്‍ക്കല്‍ വൃദ്ധന്‍ വളരെ വിഷണ്ണാനായ് നില്‍ക്കുകയായിരുന്നു...ഒപ്പം ഗതകാല സ്മരണകള്‍ അയാളുടെ മനസ്സിന്റെ റൈല്‍പാളങ്ങളിലൂടെ ഒരു തീവണ്ടിയുടെവേഗത്തില്‍ സഞ്ചരിക്കുകയായിരുന്നു....
അന്ന് ഒരു വിഷു തലേന്നായിരുന്നു. ഏതോ ഒരു സുമുഖനായ ചെറുപ്പക്കാരനുംഒരു പ്രായം ചെന്ന മനുഷ്യനും കൂടി തന്റെ കുടിലില്‍ എത്തിയത്‌ അന്നായിരുന്നു.പ്രായം ചെന്ന മനുഷ്യന്‍ പറഞ്ഞു മുഖവുരയൊന്നും ഇല്ലാതെ തന്നെ :
' ഞങ്ങള്‍ വന്നത്‌ഇവിടുത്തെ മകളെ പെണ്ണ് ചോദിക്കാനാ..ഇതാണു ചെക്കന്‍. അങ്ങു പട്ടണത്തില്‍ ഉള്ളതാ..മകളെ ഈ ചെറുപ്പക്കാരന്‍ കണ്ടിട്ടുണ്ട്‌ ഇഷ്ടമാവുകയും ചെയ്തു. വിവാഹം കഴിക്കാന്‍ആഗ്രഹമുണ്ട്‌. അങ്ങിനെ ആലോചനയുമായി വന്നതാ''
വിറക്കുന്ന ശബ്ദത്തിലാണ്‌ പറഞ്ഞത്:'' ഒന്നു ഇരിക്കാന്‍ പറയാന്‍ പോലുംസൌകര്യമില്ല ഈ കുടിലില്‍ ..പിന്നെ ഇപ്പോഴത്തെ അവസ്ഥ വച്ചു പെട്ടെന്നൊരു കല്യാണംഎന്നൊക്കെ പറഞ്ഞാല്‍..? ''
'' അതൊന്നും നിങ്ങള്‍ അറിയണ്ട. ചെറുക്കനു പെണ്ണിനെ മാത്രം മതി.നിങ്ങള്‍ക്ക് സമ്മതം എങ്കില്‍ നാളെ തന്നെ ചെറുക്കന്റെ ആള്‍ക്കാര്‍ വന്നു പെണ്ണിനെയും കൂട്ടി പൊക്കോളും..''
പിന്നെ എല്ലാം ആ മനുഷ്യനാണ്‌ സംസാരിച്ചത്‌.ചെറുപ്പക്കാരന്‍  നടന്നകന്നിരന്നു.
'' പെണ്ണിനെ മാത്രം അവര്‍ കൊണ്ട്‌ പോകും.നിങ്ങളോ മറ്റു ബന്ധുക്കള്‍ ആരുമോ അങ്ങോട്ട്‌ പോകുവാനൊ കാണുവാനോ പാടില്ല. ആ ഒറ്റ നിബന്ധനയെ അവര്‍ക്കുള്ളൂ. നല്ല വണ്ണം ആലോചിച്ചു മറുപടി പറഞ്ഞാല്‍ മതി. ഞാന്‍ കുറച്ചു കഴിഞ്ഞു വരാം.''
അയാള്‍ പോയപ്പോള്‍ഞാന്‍ ആലോചിച്ചു..എന്റെ മോളുടെ ഭാഗ്യമാണ്‌..അതു ഞാന്‍ നിമിത്തം നഷ്ടപ്പെടാന്‍ പാടില്ല. ഞാന്‍ ഈ ജന്മം വിചാരിച്ചാല്‍ എന്റെ മോള്‍ സുമംഗലി ആകില്ല. അപ്പോള്‍പിന്നെ.. ആലോചനക്കു  ഭംഗം വന്നത്‌ മകളുടെ ചോദ്യമാണ്.
.എന്താ അച്ഛാ ആലോചിക്കുന്നത്‌..?''അവരോട്‌ തീര്‍ത്തും പറയാമായിരുന്നില്ലേ വേണ്ടെന്ന്.?
 മോളേ,അച്ഛന്‍..? ഒന്നും ആലോചിക്കണ്ട..അച്ഛന്‍ അവരോട്‌ പറയുക നടക്കില്ല എന്ന്.
എന്റെ മോള്‍ക്ക്‌ ഒരു ജീവിതം..അതാണു ഏതോരചഛന്റേയും സ്വപ്നം മോളേ.നീ സമ്മതിക്കണം.. അച്ഛന്‍ അവര്‍ക്ക് വാക്കു കൊടുക്കുവാന്‍ പോകുകയാണ്.!!
പിന്നെ എല്ലാം ഒരു യാഗാശ്വത്തിന്റെ വേഗതയിലായിരുന്നു..പിറ്റേന്നു തന്നെ പറഞ്ഞത്പോലെ ചെക്കന്റെ ആള്‍ക്കാര്‍ വന്നു മോളേയും കൂട്ടിക്കൊണ്ടു പൊയി.ദിവസങ്ങള്‍ ആഴ്ചചകളെയും ,മാസങ്ങളെയും കടന്നു പോയത്‌ അറിഞ്ഞില്ല..ഒരു ദിവസം പട്ടണത്തില്‍ നിന്നും വന്ന ഒരു ചങ്ങാതിയാണ് പറഞ്ഞത്താന്‍ ഒരു മുത്തച്ചന്‍ ആകാന്‍ പോകുന്ന വിവരം ..പിന്നെ മനസ്സ്‌ അടങ്ങിയിരുന്നില്ല..മകളെ കണ്ടേ അടങ്ങൂ എന്നു മന്ത്രിച്ച മനസ്സ്‌.. അങ്ങിനെയാണ് മടിച്ചു മടിച്ചു ഇവിടം വരെഎത്തിയത്‌..
എന്താ അമ്മാവാ കുറേ നേരമായാല്ലോ നിന്ന് ആലോചിക്കുന്നത്‌?
കാവല്‍ക്കാരന്റെ
ചോദ്യമാണ് അയാളെ ചിന്തകളുടെ ലോകത്ത് നിന്ന് തിരികെ കൊണ്ടുവന്നത്‌.
ഹേയ്‌..ഞാന്‍ വെറുതെ....!!
എന്താ വേണ്ടത്‌? കാവല്‍ക്കാരന്‍ വീണ്ടും ചോദിച്ചു.
 എനിക്ക് ഒന്നു ഇവിടുത്തെ സാറിനെ കാണാന്‍..
! സാറു തിരക്കിലായിരീക്കും ഒത്തിരി വിരുന്നുകാര്‍ വന്നിട്ടുണ്ട്‌..അമ്മാവന്‍ അകത്തോട്ട്‌ പോയി നോക്കൂ..ഇന്നു സഹായം ഒന്നും കിട്ടാന്‍ സാദ്ധ്യത ഇല്ല..
അകത്തേക്ക്‌ നടക്കുമ്പോള്‍  ജാള്യത ആയിരുന്നു അയാളുടെ മനസ്സില്‍.
ഉമ്മറത്ത്‌ കൂട്ടാളികളും ഒത്തു സംസാരിച്ചിരുന്ന ജാമാതാവിന്റെ തെളിഞ്ഞ ആകാശം 
പൊലിരുന്ന മുഖഭാവം പെട്ടെന്നു കാര്‍മേഘം ഇരുണ്ട്‌ കൂടിയത്‌ പോലെ അയാള്‍ക്ക്‌ തോന്നി.
അകത്തേക്ക്‌ നോക്കി ജാമാതാവ്‌ വിളിച്ചു പറഞ്ഞു.. '' ശ്രീക്കുട്ടീ, ഇതാ ആരോ വന്നിരിക്കുന്നു
ഇയാളേ അപ്പുറത്തെങ്ാന്‍ കൂട്ടി വല്ലതും കൊടുത്തു വീടൂ.'' അകത്ത് നിന്നും വന്ന
മകള്‍ അച്ഛനെ കണ്ടു ആഹ്ലാദത്തില്‍ ഓടി വന്നെങ്കിലും ഭര്‍ത്താവിന്റെ മുഖഭാവം കണ്ടു ഒന്ന് മടിച്ചു 
നിന്നു. മകളുടെ ബിദ്ധിമുട്ടു മനസ്സിലാക്കിയ വൃദ്ധന്‍ പറഞ്ഞു:   '' ഞാന്‍ ഒരു വഴിപോക്കനാണു..വെറുതെ വഴി തെറ്റി കയറിയതാണു..വിതുമ്പുന്ന ഹൃദയത്തോട്
കൂടി അയാള്‍ തിരികെ നടന്നു..അപ്പോള്‍ അയാള്‍ക്ക്‌ ചുറ്റും ചൂളം വിളിച്ചെത്തിയ
കാറ്റില്‍ മകളുടെ ദീന രോധനം അയാളുടെ ചെവികളില്‍ അലയടിക്കുന്നുന്ടായിരുന്നു...
മാപ്പ് അച്ഛാ..മാപ്പ്..!!!